തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പതിനാറുവയസുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പനവൂർ സ്വദേശിയായ സഹദ് (21) ആണ് അറസ്റ്റിലായത്. വട്ടപ്പാറ പൊലീസാണ് പ്രതിയെ പിടികൂടിയത്. ......
ചെങ്ങന്നൂർ: മുതിർന്ന സിപിഐ നേതാവ് ആലാ പെണ്ണുക്കര കോയിത്തറയിൽ കെഎം ചന്ദ്ര ശർമ്മ (84) അന്തരിച്ചു.......
ചെങ്ങന്നൂർ ബാർ അസോസിയേഷൻ ഭാരവാഹികളായി അഡ്വ. ജോസഫ് ജോർജ് ( ജോസ് ആലാ . പ്രസിഡണ്ട് )
അഡ്വ. സന്തോഷ് കുമാർ ( വൈസ് പ്രസിഡണ്ട് )
അഡ്വ.......
ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ ആശ്വസിപ്പിച്ച് വനംവകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍.
കാട്ടാന ആക്രമണത്തില്‍ മരിച്ച ചിന്നക്കനാല്‍ സിങ്കുകണ്ടം സ്വദേശിനി മാരിയുടെ മകന് രക്ഷന്(11) കിടക്കുന്ന 25-ാം വാര്‍ഡിലെത്തിയ മന്ത്രി കുട്ടിയുടെ പഠനത്തിനും ചികിത്സയ്ക്കുമുള്‍പ്പെടെ എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരിക്കുമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പു നല്കി.
രക്ഷന്റെയും സഹോദരി രക്ഷിണയുടെയും പേരില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട നഷ്ടപരിഹാരത്തുകയുടെ ബാങ്ക് രേഖകള്‍ മന്ത്രി കൈമാറി.
പരിക്കേറ്റ കുട്ടിക്ക് 18 വയസ് തികയുന്നതുവരെ റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ചു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിമാസം കുടുംബത്തിന് അയ്യായിരം രൂപ നല്‍കും. ......
ദോഹ, ഖത്തർ: ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ICC) അനുബന്ധ സംഘടനയായി പ്രവർത്തിക്കുന്ന പ്രധാന സാമൂഹിക-സാംസ്കാരിക സംഘടനയായ കർണാടക സംഘ ഖത്തർ (KSQ), അൽ വക്രയിലെ DPS-MIS ഓഡിറ്റോറിയത്തിൽ “സാംഭ്രമ 2026” എന്ന അതിമനോഹരമായ സംഗീത വിരുന്ന് വിജയകരമായി സംഘടിപ്പിച്ചു. “The Voice of Kannada… The Joy of Hearts” എന്ന തീമിൽ നടന്ന ഈ പരിപാടി, കർണാടകത്തിന്റെ സമ്പന്നമായ സംഗീത പാരമ്പര്യം ഉയർത്തിപ്പിടിക്കന്നതായിരുന്നു.
ഖത്തറിലെ സംഗീതപ്രേമികൾ, പ്രമുഖ വ്യക്തികൾ, സാമൂഹ്യനേതാക്കൾ, ഇന്ത്യൻ പ്രവാസി സമൂഹാംഗങ്ങൾ തുടങ്ങി എല്ലാവിഭാഗം ജനങ്ങളും പരിപാടിയിൽ സംബന്ധിച്ചു.
പരിപാടി KSQ സാംസ്കാരിക സെക്രട്ടറി ശ്രീമതി ഭാവന നവീൻ നൽകിയ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. ......

ദോഹ. ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു.
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് നല്കി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സത്യേന്ദ്ര പഥക് വിജയമന്ത്രങ്ങള്‍ അഞ്ഞൂറിന്റെ നിറവില്‍ പോസ്റ്റര്‍ റിലീസ് ചെയ്തതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
ഐസിസി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, കെബിഎഫ് പ്രസിഡണ്ട് ഷഹീന് മുഹമ്മദ് ഷാഫി, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ് മാന്‍, ജിആര്‍സിസി അധ്യക്ഷ രോഷ്നി കൃഷ്ണന്, മാപ്പിള കലാ അക്കാദമി ചെയര്മാന് മുഹ് സിന് തളിക്കുളം, കവയിത്രിയും ഗായികയുമായ ഷെറിന് പൊയ് ലി, സാമൂഹ്യ പ്രവര്ത്തകന് സിദ്ദീഖ് ചെറുവല്ലൂര്‍, അഹ് മദ് അല്‍ മഗ് രിബി പെര്‍ഫ്യൂം മാര്‍ക്കറ്റിംഗ് മാനേജര്‍ സെയ്ഫ് അല്‍ ഹാഷ്മി , അവതാരകന് റാഫി പാറക്കാട്ടില്, ജാസ്മിന്, മുംതാസ് എന്നിവര്‍ സംസാരിച്ചു.
ഡോ.അമാനുല്ല വടക്കാങ്ങര സ്വാഗതവും മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.
ആര്.ജെ. ......
കൊച്ചി: ഗാർഹിക തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണമെന്ന് ഗാർഹിക തൊഴിലാളി സമ്മേളനം. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ 189-ാം കൺവെൻഷൻ പ്രായോഗികമാക്കുന്നതിന് ആവശ്യമായ നിയമ നിർമ്മാണം നടത്തണം.
കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽഅന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം പി.ഒ.സി (POC) യിൽ നടന്ന സമ്മേളനം ശ്രീമതി ഉമ തോമസ് എം.എൽ.എ
ഉദ്ഘാടനം ചെയ്തു.
ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസാരംഭത്തിൽ കാര്യവിജയം, തൊഴിൽലാഭം, മത്സര-പരീക്ഷ വിജയങ്ങൾ, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ രാവിലെ 7 മണിക്ക് ശേഷം കാര്യതടസ്സങ്ങൾ, ഉദരസംബന്ധമായ അസ്വസ്ഥതകൾ, യാത്രാ തടസ്സങ്ങൾ, പ്രവർത്തനമാന്ദ്യം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): രാവിലെ വരെ കാര്യതടസ്സങ്ങൾ, അഭിപ്രായവ്യത്യാസങ്ങൾ, മാനസിക സമ്മർദം എന്നിവ നേരിടാം. ......
സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഷിഗല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷണപാനീയ ശുചിത്വത്തിൽ പൊതുജനങ്ങളും ആഹാര പദാർത്ഥങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നവരും, ഹോട്ടലുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ .
കുടിക്കുവാൻ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണംതിളപ്പിച്ച വെള്ളത്തിൽ യാതൊരു കാരണവശാലും തിളപ്പിക്കാത്ത വെള്ളം ചേർത്ത് ഉപയോഗിക്കരുത്.കിണർ വെള്ളം ഉപയോഗിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ളോറിനേറ്റ് ചെയ്യണം . ......